ഡീക്കൻ ജോയൽ പയസിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും മെയ് 29ന് അറ്റ്ലാന്റയിൽ

ഡീക്കൻ ജോയൽ പയസിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും മെയ് 29ന് അറ്റ്ലാന്റയിൽ

അറ്റ്ലാന്റ്: ഡീക്കൻ ജോയൽ പയസിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലി അർപ്പണവും മെയ് 28, 29 തീയതികളിൽ സെന്റ് അൽഫോൻസ ഫൊറോനാ ദേവാലയത്തിൽ. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് സഹകാർമികനാകും.

28 ന് രാവിലെ ഒമ്പതിന് പള്ളി പാരിഷ് ഹാൾ അങ്കണത്തിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണത്തോടെയാണ് തിരുപ്പട്ടം സ്വീകരണം ശൂശ്രൂഷകൾ ആരംഭിക്കുന്നത്. രൂപതാ പ്രോക്യുറേറ്റർ ഫാ. കുര്യൻ വർഗീസ് നെടുവേലിചാലുങ്കൽ, ചാൻസലർ ഫാ. ജോർജ്ജ് ദാനവേലിൽ, ഫൊറോനാ വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, മുൻ വികാരിമാരായ ഫാ.ജോസഫ് മുല്ലക്കര, ഫാ.ജോണി പുതിയാപറമ്പില്‍, ഫാ.മാത്യൂ ഇളയിടത്തുമഠം, ഡീക്കന്‍ ജോയലിന്റെ പിതൃസഹോദരന്‍ ഫാ.പോള്‍സണ്‍ വെളിയന്നൂര്‍ എന്നവര്‍ ഉള്‍പ്പടെ മുപ്പതിലേറെ വൈദീകരും ഇരുപത്തിയഞ്ചിലേറെ സിസ്റ്റേഴ്സും ശുശ്രൂഷകളില്‍ പങ്കെടുത്തു.

ഫാ.ജോയല്‍ പയസ് 29ന് രാവിലെ ഒന്‍പതിന് സെന്റ് അല്‍ഫോന്‍സാ ഫൊറോനാ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലി അര്‍പ്പണത്തിന് ശേഷം അനുമോദന സമ്മേളനവും ചേരുമെന്ന് വികാരി ഫാ.വിനോദ് മഠത്തിപ്പറമ്പില്‍ അറിയിച്ചു.

മൂവാറ്റുപുഴ വെളിയന്നൂര്‍ കുടുംബാംഗം പയസ് മാന്‍വെട്ടം ഞാറക്കാട്ടില്‍ കുടുംബാംഗം സാലി ദമ്പതികളുടെ ഏകമകനാണ് ഡീക്കന്‍ ജോയല്‍ പയസ്. ലിസ പയസ് ഏക സഹോദരി. ഫാ.ജോസഫ് ഞാറക്കാട്ടില്‍, എസ്.എ.ബി.എസ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മറീന എന്നിവര്‍ മാതാവ് സാലിയുടെ സഹോദരങ്ങളാണ്. പിതാവ് പയസിന്റെ സഹോദരന്‍ ക്ലാരിറ്റന്‍ സംഭാംഗമായ ഫാ.പോള്‍സണ്‍ വെളിയന്നൂര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അറ്റ്ലാന്റയില്‍ എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.