തിരുവനന്തപുരം: അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍മാര്‍ ബിജു മേനോന്‍ ( ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്). മികച്ച നടി രേവതി( ഭൂതകാലം). മികച്ച ചിത്രം ആവാസവ്യൂഹം. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍ ( ജോജി).
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിട്ട് അഞ്ചിന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ മുന്‍പ് ആരംഭിക്കുകയായിരുന്നു. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പോയ വര്‍ഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കില്‍ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140 ചിത്രങ്ങളാണ്. അന്തിമ റൗണ്ടില്‍ 45ഓളം സിനിമകള്‍ എത്തി എന്നാണ് വിവരം. സമാന്തര സിനിമകള്‍ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.
മികച്ച രണ്ടാമത്തെ ചിത്രം ചവിട്ട്, നിഷിദ്ധോ. സ്വഭാവ നടന്‍ സുമേഷ് മൂര്‍ (കള). മികച്ച സ്വഭാവ നടി ഉണ്ണി മായ പ്രസാദ് ( ജോജി). തിരക്കഥ - ആവാസ വ്യൂഹം. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ( പാല്‍ നിലാവിന്‍..). പിന്നണി ഗായകന്‍ - പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി).
ജനപ്രിയ ചിത്രം ഹൃദയം. സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം). ഗാനരചയിതാവ് ബി . കെ ഹരിനാരായണന്‍. ഛായാഗ്രഹകന്‍ മധു നീലകണ്ഠന്‍ ( ചുരുളി). മികച്ച നൃത്തസംവിധാനം: അരുണ്‍ ലാല്‍ (ചവിട്ട്). വനിതാ ഡബ്ബിംഗ് ആട്ടിസ്റ്റ് ദേവി (ദൃശ്യം 2)പുരുഷ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ പ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ല.
വസ്ത്രാലങ്കാരം മെല്‍വി ജെ ( മിന്നല്‍ മുരളി ). മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി ( ആര്‍ക്കറിയാം). കലാസംവിധായകുന്‍ എ വി ഗോകുല്‍ ദാസ്. ചിത്ര സംയോജകന്‍ മഹേഷ് നാരായണന്‍. കഥാകൃത്ത് ഷാഹി കബീര്‍ (നായാട്ട് ). ബാലതാരം പെണ്‍കുട്ടി, സ്നേഹ അനു ( തല). ബാലതാരം ആണ്‍കുട്ടി, മാസ്റ്റര്‍ ആദിത്യന്‍ ( നിറയെ തത്തകളുള്ള മരം).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.