തലശേരി: യുവജനങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അത് സമുദായ സംഘടനയ്ക്ക് യൗവ്വനവും ചലനാത്മകതയും സൃഷ്ടിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത യൂത്ത് കൗണ്‍സില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അതിരൂപതയിലെ മുപ്പത് വയസ് പൂര്‍ത്തിയായ യുവജനങ്ങള്‍ യൂത്ത് കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ സമുദായ സംഘടനയ്ക്ക് ശക്തി വര്‍ധിക്കും ഒപ്പം സമുദായം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാന്‍ യൂത്ത് കൗണ്‍സിലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ രൂപീകരിക്കുന്നതിലൂടെ  ലക്ഷ്യം വെക്കുന്നത് സമുദായിക ഉന്നമനവും യുവജനങ്ങളുടെ പങ്കാളിത്തവും ആയിരിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ ഡയറക്ടറും പാസ്‌ററ്റല്‍ കോര്‍ഡിനേറ്ററുമായ റവ. ഡോക്ടര്‍ ഫിലിപ്പ് കവിയില്‍ അഭിപ്രായപ്പെട്ടു. 
കൗണ്‍സില്‍ രൂപീകരിച്ചതിലൂടെ സമുദായത്തിനെ ബാധിക്കുന്ന പുതിയ പ്രശ്‌നങ്ങളെയും ഇതര സാമൂഹിക പ്രശ്‌നങ്ങളെയും നേരിടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുമെന്ന് രൂപതാ പ്രസിഡന്റ് അഡ്വക്കറ്റ് ടോണി പുഞ്ചക്കുന്നേല്‍ പറഞ്ഞു. യൂത്ത് കൗണ്‍സിലിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കറ്റ് ബിജു പറയന്നിലവും അറിയിച്ചു.
കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഗ്ലോബല്‍ യൂത്ത് കോര്‍ഡിനേറ്ററായി സിജോ അമ്പാട്ടും യഥാക്രമം ഇരിട്ടി, ചെമ്പേരി, കാസര്‍ഗോഡ് റീജയനുകളായി തിരിച്ചു കൊണ്ട് ജിജോ കണ്ണംകുളത്തെല്‍, സിജോ കണ്ണേഴത്ത്, ഷോബി നടുപ്പറമ്പില്‍ എന്നിവര്‍ രൂപതാ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും. ചടങ്ങില്‍ യൂത്ത് കൗണ്‍സിലിന്റെ കര്‍മ്മപദ്ധതി പ്രകാശനവും അര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു. 
വരും ദിവസങ്ങളില്‍ എല്ലാം ഇടവകകളിലും യൂത്ത് കൗണ്‍സില്‍ ആരംഭിക്കുക, അന്താരാഷ്ട്ര യുവജനദിനം സമുചിതമായി ആഘോഷിക്കുക തുടങ്ങിയവയാണ് തുടര്‍ പരിപാടികള്‍. ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, തളിപ്പറമ്പ് ഫൊറോന വികാരി ഫാദര്‍ മാത്യു വേങ്ങകുന്നേല്‍, രൂപതാ ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി, ജോസ്‌കുട്ടി ഒഴുകയില്‍, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാക്കോച്ചന്‍ കരാമയില്‍ ഫിലിപ്പ് വെളിയത്ത്, അഡ്വക്കറ്റ് ബിനോയ് തോമസ്, അഡ്വക്കറ്റ് ഷിജാ സെബാസ്റ്റ്യന്‍ സിസിലി പുഷ്പക്കുന്നേല്‍ അഡ്വക്കറ്റ് കെ ടി മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.