പഴയ കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

പഴയ കാര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

സ്വന്തമായി ഒരു വാഹനമെന്നത് ഏവരുടെയും സ്വപ്‌നമാണ്. പലരും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സൂക്ഷിച്ച് വാങ്ങിയില്ലെങ്കില്‍ വലിയൊരു തലവേദനയാകും നിങ്ങള്‍ എടുത്തു വയ്ക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഉടമസ്ഥാവകാശ രേഖകള്‍
നിരവധി ഉടമസ്ഥരിലൂടെ കടന്നു വന്ന കാറുകള്‍ക്ക് മൂല്യം കുറയും. അതിനാല്‍ കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം

ഫീച്ചേഴ്‌സ്
സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിംഗ് സെന്‍സെഴ്‌സ്, ഫോഗ് ലാമ്പ്‌സ്, ഡിആര്‍എല്‍എസ്, റിയര്‍ വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍

വാഹനത്തിന്റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിന്റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുക

എക്സ്റ്റീരിയര്‍
കാഴ്ചയില്‍ ഭംഗിയേറിയതാണെങ്കില്‍ കാര്‍ നല്ലതാണെന്ന ചിന്താഗതി ഉപേക്ഷിക്കുക. മുന്‍കാല ഉടമസ്ഥന്‍ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.

യൂസ്ഡ് കാര്‍ ആപ്ലിക്കേഷന്‍
കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്ഡ് കാര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം

സ്പീഡോ മീറ്റര്‍
വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ സ്പീഡോ മീറ്റര്‍ വിശദമായി പരിശോധിക്കുക. സ്പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.

വേരിയന്റ്
കാറിന്റെ പിന്‍ഭാഗത്ത് വലതുവശത്തായി വേരിയന്റ് രേഖപ്പെടുത്തിയിരിക്കും. ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പരിശോധന സഹായകമാവും

ഓയിലുകള്‍
ബ്രേക്ക് ഫ്‌ലൂയിഡ്, റേഡിയേറ്റര്‍ കൂളന്റ്, എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്റെ ആയുസ്സും കുറയും. കൂടാതെ ലീക്കേജുകളും പരിശോധിക്കുക

ടയറുകള്‍
ടയറുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിര്‍ണയിക്കുക

വാഹനം വാങ്ങാനോ നോക്കാനോ പോകുമ്പോള്‍ പരിചയമുള്ള ഒരു മെക്കാനിക്കിനെ ഒപ്പം കൂട്ടുന്നതാകും ഏറ്റവും ഉചിതം. നമ്മുക്ക് കാണാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ പോലും അവര്‍ക്ക് കണ്ടെത്താനാകും. വാഹനത്തിന്റെ ബുക്കും പേപ്പറും പഴയ ആക്‌സിഡന്റ് ഹിസ്റ്ററി എന്നിവ അറിയാന്‍ ഒരു വിദഗ്ധന്റെ സേവനം കൂടി തേടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.