ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ അന്തിമ ഘട്ടത്തിലെത്തിയെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ).
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചം രണ്ട് മാസത്തിനുള്ളില്‍ പരീക്ഷിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഡിഫന്‍സ് എക്സ്‌പോയുടെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ചടങ്ങില്‍ സംസാരിക്കവേ ഡിആര്‍ഡിഒ ചെയര്‍മാന്‍ വെളിപ്പെടുത്തി. മിസൈലുകള്‍, ബോംബുകള്‍, റഡാറുകള്‍, വെടിമരുന്ന്, തോക്കുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ കടന്ന് വന്നിട്ടുണ്ട്. ഇതില്‍ 155 എംഎം 52 കാല്‍ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റത്തിന്റെ (എടിഎജിഎസ്) വികസനത്തെ അദ്ദേഹം എടുത്ത് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഈ ആയുധം സ്വകാര്യ കമ്പിനികളായ ഭാരത് ഫോര്‍ജ്, ടാറ്റ പവര്‍ എസ്‌ഇഡി എന്നിവയുടെ പങ്കാളിത്തത്തോടെ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ്. ഇന്ത്യന്‍ സൈന്യത്തിനായാണ് നിര്‍മ്മാണം നടത്തിയത്. സ്വകാര്യ പ്രതിരോധ മേഖലയ്ക്കുള്ള സര്‍ക്കാര്‍ പിന്തുണയുടെ ഭാഗമായി 300 ഓളം സ്വകാര്യ വ്യവസായങ്ങള്‍ പരീക്ഷണത്തിനായി ഡി ആര്‍ ഡി ഒ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ ഉല്‍പ്പാദന വകുപ്പുകളും ഗവേഷണ വികസന വകുപ്പുകളും നല്‍കുന്ന പ്രത്യേക ധനസഹായ പദ്ധതികളുണ്ടെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.