കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് മാസം 4000 രൂപ; അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് മാസം 4000 രൂപ; അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം നാലായിരം രൂപ, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 'പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍' എന്ന പദ്ധതിയില്‍പ്പെടുത്തിയാണ് ആനുകൂല്യങ്ങള്‍.

മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 18 മുതല്‍ 23 വയസുവരെയുള്ള യുവാക്കള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സക്കായി കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്‍കും. പിഎം കെയേഴ്സിന്റെ പാസ്ബുക്കും കുട്ടികള്‍ക്ക് കൈമാറും.

കോവിഡിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ പ്രധാനമന്ത്രി മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതിയെന്നും വ്യക്തമാക്കി.

മാതാപിതാക്കളുടെ വാത്സല്യത്തിന് പകരം വയ്ക്കാന്‍ ഒരു സഹായത്തിനും പിന്തുണയ്ക്കും കഴിയില്ല. എന്നാല്‍ അവരുടെ അഭാവത്തില്‍ 'മാ ഭാരതി' നിങ്ങളോടൊപ്പമുണ്ടെന്നും പി.എം കെയേഴ്സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണെന്നും മോഡി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.