കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ഹാര്‍ദിക് പട്ടേല്‍ ബിജെപി പാളയത്തിലേക്ക്; ജൂണ്‍ രണ്ടിന് അംഗത്വമെടുക്കും

കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ഹാര്‍ദിക് പട്ടേല്‍ ബിജെപി പാളയത്തിലേക്ക്; ജൂണ്‍ രണ്ടിന് അംഗത്വമെടുക്കും

അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നു വന്ന് കോണ്‍ഗ്രസിന്റെ മുഖമായി മാറിയ ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുന്നു. ജൂണ്‍ രണ്ടിന് അംഗത്വം സ്വീകരിക്കുമെന്ന് ഹര്‍ദിക് തന്നെയാണ് വെളിപ്പെടുത്തിയത്. ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റിന്റെ കൂടുമാറ്റം.

ആം ആദ്മി സംസ്ഥാന നേതൃത്വം ഹാര്‍ദിക്കിനെ ക്ഷണിച്ചിരുന്നെങ്കിലും ബിജെപിയില്‍ ചേരാനാണ് യുവ നേതാവിന്റെ തീരുമാനം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണു അദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംവരണ പ്രക്ഷോഭ കേസില്‍ രണ്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതു കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.

രാമക്ഷേത്ര നിര്‍മ്മാണം, 370-ാം അനുച്ഛേദം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ പിന്തുണച്ചുകൊണ്ട് ഹാര്‍ദിക് സംസാരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് ചേക്കേറുമോയെന്ന ചര്‍ച്ചകള്‍ സജീവമായത്.

പട്ടേല്‍ സമുദായത്തിലെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ ചൊടിപ്പിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ പാതിവഴിയില്‍ കിതച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ശക്തി വര്‍ധിപ്പിക്കുന്നതും കോണ്‍ഗ്രസിനെയാകും ബാധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.