തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 1,197 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് പതിനഞ്ചിന് ശേഷം കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
മെയ് പതിമൂന്നിന് പ്രതിദിന കൊവിഡ് കേസുകള്‍ 500 കടന്നിരുന്നു. 25 ന് അത് 783 ല്‍ എത്തി. 27, 28, 29 തീയതികളില്‍ 800 ന് മുകളിലായിരുന്നു പോസിറ്റീവായവരുടെ എണ്ണം. അതാണിപ്പോള്‍ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മെയ് ആദ്യം മുതല്‍ കേരളത്തിലെ കോവിഡ് കണക്ക് ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മെയ്‌ന് ഒന്നിന് 250 പേര്‍ക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കില്‍ മാസാവസാനമായതോടെ അത് 1197ല്‍ എത്തിയിരിക്കുകയാണ്. വേനല്‍ അവധിക്കു ശേഷം സ്‌കൂളുകളും കോളജുകളും തുറക്കുന്നതോടെ കോവിഡ് കണക്കില്‍ വലിയൊരു കുതിച്ചു ചാട്ടം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.