കശ്മീര്‍ പ്രശ്‌നത്തില്‍ അടിയന്തര യോഗം വിളിച്ച് അമിത് ഷാ; എട്ടു ദിവസത്തില്‍ കൊല്ലപ്പെട്ടത് നാല് സാധാരണക്കാര്‍

കശ്മീര്‍ പ്രശ്‌നത്തില്‍ അടിയന്തര യോഗം വിളിച്ച് അമിത് ഷാ; എട്ടു ദിവസത്തില്‍ കൊല്ലപ്പെട്ടത് നാല് സാധാരണക്കാര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നത് തുടരുമ്പോള്‍ സുപ്രധാന യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷാ വിളിച്ച ഉന്നത തല യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍ സ്വദേശിയാണ്.

എട്ട് ദിവസത്തിനിടെ കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.