ഗുവഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ് ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്സര് ചെയ്ത ബൈജൂസ് ഫിഫ ലോകകപ്പിന്റെ പങ്കാളി കൂടിയാണ്.
നിലവില്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ സ്പോണ്‍സറാണ് ബൈജൂസ്. ഇന്ത്യയില്‍ ഏതെങ്കിലും ക്രിക്കറ്റ്, ഫുട്ബോള്‍ ക്ലബുകളെ ഏറ്റെടുക്കുകയോ തുടങ്ങുകയോ എന്നത് ബൈജൂസിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മുന്‍ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യയിലെ ചില ഫുട്ബോള്‍ ക്ലബുകളുമായി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇൗ നീക്കങ്ങള്‍ ഫലം കണ്ടില്ല.
ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ലീഗിന്റെ ഭാഗമായുള്ള ക്ലബുകളില്‍ ഒന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാല്‍ സ്ഥിരത പുലര്‍ത്തിയ പ്രകടനമൊന്നും കാഴ്ച്ച വെക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലബ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.