ശ്രീനഗർ: ജമ്മു കശ്‍മീരിലെ കുപ്‍വാരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരന്‍ തുഫൈലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതോടെ എട്ട് മണിക്കൂറിനിടെ ജമ്മു കശ്‍മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. കുപ്‌വാരയിലെ ചക‍്‍തരാസ് കാന്‍ഡി മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി ഇന്ന് പുലര്‍ച്ചെ കാശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി (എല്‍ഇടി) ബന്ധമുള്ള പാകിസ്ഥാന്‍ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
കുപ്‍വാര ജില്ലയിലെ ചക‍്‍തരാസ് കാന്‍ഡി മേഖലയിലാണ് ഏറ്റുമുട്ടുല്‍ പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്‍മീര്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം ജമ്മുകാശ്മീരിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. അതിര്‍ത്തിയില്‍ കനാചക് മേഖലയില്‍ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടത്.
ടിഫിന്‍ ബോക്സുകളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഡ്രോണ്‍. സ്ഫോടകവസ്തുക്കള്‍ പിന്നിട് നിര്‍വീര്യമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.