കെഎസ്ആര്‍ടിസിയുടെ 'ഉല്ലാസയാത്ര' ഇനി കേരളത്തിന് പുറത്തേക്കും

കെഎസ്ആര്‍ടിസിയുടെ 'ഉല്ലാസയാത്ര' ഇനി കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഹിറ്റായി മാറിയ കെഎസ്ആര്‍ടിസിയുടെ ചെലവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയായ 'ഉല്ലാസയാത്ര' ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്‌നാടുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് ആദ്യ ബസ് കഴിഞ്ഞ ആഴ്ച പുറപ്പെട്ടു. കര്‍ണാടകയുമായി ഇന്ന് ചര്‍ച്ച നടക്കും.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം മറ്റു സംസ്ഥാനാന്തര വിനോദസഞ്ചാര സര്‍വീസുകള്‍ പരിഗണനയിലാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. കൊല്ലത്തുനിന്ന് വേളാങ്കണ്ണിയിലേക്കാണ് ആദ്യ യാത്ര പുറപ്പെട്ടത്.

മലപ്പുറം ഡിപ്പോ നിര്‍ദേശിച്ച ഏര്‍വാടി, വേളാങ്കണ്ണി, ഊട്ടി, കൊടൈക്കനാല്‍ പദ്ധതികള്‍ പരിഗണനയിലാണ്. കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മാനേജരുടെ നിര്‍ദേശപ്രകാരം വിവിധ ഡിപ്പോകള്‍ അവയുടെ പരിധിയില്‍ നിന്ന് നടത്താവുന്ന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്ര ഹിറ്റായിരുന്നു. ഇപ്പോള്‍ ഞായറാഴ്ച്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും കെഎസ്ആര്‍ടിസി പ്രത്യേക യാത്രകള്‍ വിനോദ സഞ്ചാരികള്‍ക്കായി നടത്തുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.