എങ്ങും യുഡിഎഫ് തരംഗം: ജില്ലാ പഞ്ചായത്തുകളില്‍ മാത്രം ബലാബലം; തലസ്ഥാനത്ത് താമരക്കരുത്ത്

എങ്ങും യുഡിഎഫ് തരംഗം: ജില്ലാ പഞ്ചായത്തുകളില്‍ മാത്രം ബലാബലം; തലസ്ഥാനത്ത് താമരക്കരുത്ത്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുന്ന വിജയം. ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്തും യുഡിഎഫ് മുന്നിലാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ വിജയത്തോടടുത്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

നാല്‍പത്തഞ്ച് വര്‍ഷമായി തുടര്‍ ഭരണം നിലനിര്‍ത്തിയ കൊല്ലം കോര്‍പ്പറേഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളിലും യുഡിഎഫ് വിജയം ഉറപ്പിച്ചു.

54 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചപ്പോള്‍ 28 എണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇരു മുന്നണികളും 7-7 എന്ന നിലയില്‍ മുന്നേറ്റം തുടരുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ 14 ല്‍ 11 ജില്ലാ പഞ്ചായത്തും എല്‍ഡിഎഫ് നേടിയിരുന്നു.

ബ്ലോക്ക് പഞ്ചായത്തില്‍ 77 ല്‍ യുഡിഎഫും 68 ല്‍ എല്‍ഡിഎഫും മുന്നേറ്റം തുടരുന്നു. 497 ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ നിലവില്‍ 343 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.