'മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണം, പുതിയ മൊഴി നല്‍കാനും തയ്യാര്‍'; സ്വപ്നയുടെ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

'മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം വേണം, പുതിയ മൊഴി നല്‍കാനും തയ്യാര്‍'; സ്വപ്നയുടെ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ കസ്റ്റംസ് കേസില്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇതില്‍ അന്വേഷണം ഉണ്ടായില്ല. തന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന വ്യക്തികള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന സത്യവാങ്മൂലം നല്‍കിയത്.

സത്യവാങ്മൂലത്തില്‍ കസ്റ്റംസിനെതിരേയാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് കേസില്‍ മൊഴി നല്‍കിയെങ്കിലും അതില്‍ കൃത്യമായ അന്വേഷണമുണ്ടായില്ല. ഇതില്‍ വിശദമായ അന്വേഷണത്തിനായി പുതിയ മൊഴി നല്‍കാനും എല്ലാ കാര്യങ്ങളും കോടതിയില്‍ വെളിപ്പെടുത്താനും തയ്യാറാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ അന്വേഷണം ഉണ്ടായില്ല. തന്റെ ജീവന് ഭീഷണിയുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സത്യം പുറത്തു വരാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് ഇക്കാര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണം വേണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.