കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; 73 ലക്ഷം രൂപ നഷ്ടമായതായി പരാതി

കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; 73 ലക്ഷം രൂപ നഷ്ടമായതായി പരാതി

കോഴിക്കോട്: കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്തുവെന്നന്നാണ് പരാതി.

45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്പ എടുത്താണ് എഡിഎസ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടക്കാനുള്ള തുക അംഗങ്ങളില്‍ നിന്ന് കൈയ്പറ്റി തിരിമറി നടത്തുകായിരുന്നു.

തട്ടിപ്പിന് ഇരകളായവര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇരയായ കുടുംബശ്രീ അംഗങ്ങള്‍ പോലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.