'നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം, രാജാവ് നഗ്നനാണെന്ന് പറയാന്‍ കൂട്ടത്തിലുള്ളവര്‍ മടിക്കുന്നു': ഉമാ തോമസ്

'നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം, രാജാവ് നഗ്നനാണെന്ന് പറയാന്‍ കൂട്ടത്തിലുള്ളവര്‍ മടിക്കുന്നു': ഉമാ തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് തൃക്കാക്കര നിയുക്ത എം.എല്‍.എ ഉമാ തോമസ്. ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയന്‍ എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഉമാ തോമസ് പറഞ്ഞു.

കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിലാണ് ഉമാ തോമസ് ഇപ്രകാരം പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഇറക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാവ്യനീതിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരുവിലിറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം. രാജാവ് നഗ്നനാണെന്ന് പറയാന്‍ കൂട്ടത്തിലുള്ളവര്‍ മടിക്കുന്ന കാലമാണിത്. നാട് നന്നാവേണ്ടത് ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കൂടുതല്‍ ജനങ്ങള്‍ അണിനിരക്കുമെന്നും ഉമാ തോമസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.