ഉമാ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

ഉമാ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11 ന് സ്പീകരുടെ ചേമ്പറില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. തൃക്കാക്കരയില്‍ ഉമാ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്.

2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാള്‍ 12,928 വോട്ടുകള്‍ ഇപ്പോള്‍ കൂടി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി നേടിയത് 45510 വോട്ടാണ്.

ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12,955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കില്‍ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയില്‍ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.