തിരുവനന്തപുരം: നായ്ക്കളെ വളര്‍ത്തണമെങ്കില്‍ ഇന്‍ഷ്വറന്‍സും പേരും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയ മൈക്രോ ചിപ്പ് നിര്‍ബന്ധമാക്കുന്നു. ഓരോ നായയുടേയും പൂര്‍ണ വിവരങ്ങള്‍ ചിപ്പിലുണ്ടാകും. അതിന് ദേശീയ തലത്തില്‍ ഡാറ്റാബേസും ഉണ്ടാകും.
നായയെ നഷ്ടപ്പെട്ടാല്‍ ചിപ്പിലെ വിവരങ്ങള്‍ നോക്കി തിരിച്ചറിയാം. ഇന്‍ഷ്വറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരവും കിട്ടും. നിലവില്‍ നായകള്‍ക്ക് ഇന്‍ഷ്വറന്‍സുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഫോട്ടോയാണ്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മൈക്രോ ചിപ്പ് ഏര്‍പ്പെടുത്തിയത്.
കേരളത്തിലെ വളര്‍ത്തു നായകള്‍ക്ക് മൈക്രോചിപ്പ് നല്‍കുന്ന സ്റ്റാര്‍ട്ടപ്പായ ഫൈന്‍ഡാ പെറ്റ് മൈക്രോ ചിപ്പ് കമ്പനി നായകള്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്ന ഫ്യൂച്ചര്‍ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തിയതായി ഫൈന്‍ഡാ എം.ഡി ബെല്‍ജിത് ചക്കാരത്ത് അറിയിച്ചു. ഇതനുസരിച്ച് പെറ്റ് ഡോഗ് ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ഫൈന്‍ഡായുടെ മൈക്രോ ചിപ്പും അവരുടെ ഡേറ്റാബേസ് പ്‌ളാറ്റ്ഫോമും നല്‍കും.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രം ഒപ്പിട്ടത്. ഫൈന്‍ഡാ ഡയറക്ടര്‍ കെ. ഗണേഷ്, ഫ്യൂച്ചര്‍ ഇന്‍ഷ്വറന്‍സ് പ്രതിനിധി ആന്റോ മാര്‍ട്ടിന്‍ എന്നിവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.