'മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്'; ജനങ്ങളെ ബന്ദിയാക്കി പിണറായി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

'മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്'; ജനങ്ങളെ ബന്ദിയാക്കി പിണറായി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്തു കൊണ്ട് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നില്ലെന്ന് സതീശന്‍ ചോദിച്ചു. പൊലീസിന്റെ ഉപകരണമായി ഷാജിനെ ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് വിജിലന്‍സ് മേധാവിയെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആരോപണം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം ചലുത്തിയത് എന്തിനാണെന്നും കേന്ദ്ര ഏജന്‍സികള്‍ എന്തു കൊണ്ട് അനങ്ങുന്നില്ല. മുഖ്യമന്ത്രിയും ബിലീവേഴ്സ് ചര്‍ച്ചുമായുള്ള അവിശുദ്ധ ബന്ധം വിശദീകരിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കണ്ണില്‍ ഇരുട്ടുകയറിയെന്നും കാണുന്നതെല്ലാം മുഖ്യമന്ത്രിക്ക് കറുപ്പായി തോന്നുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പ്രതിപക്ഷത്തോട് വേണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.