തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതികരണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
അതിനാല്‍ സ്വപ്നക്ക് ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കേസില്‍ തന്നെ നിശബ്ദയാക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വന്‍ സംഘത്തിന്റെ അന്വേഷണം നടക്കുന്നു.
നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാന്‍ ശ്രമം നടക്കുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാര്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമം നടത്തി. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുകയാണ്. അവരെ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടതെന്ന് സ്വപ്ന പറഞ്ഞു.
എന്നാൽ വ്യക്തികള്‍ക്ക് കേന്ദ്ര സേനകളുടെ സുരക്ഷ നല്‍കുന്നതില്‍ പരിമിതിയുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോടതി ഉത്തരവുണ്ടായാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ രഹസ്യമൊഴി കോടതി ഇഡിക്ക് കൈമാറുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.