ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. വിഷയം ഉയര്‍ന്നുവന്ന 2020 ല്‍, ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതല്‍ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേസില്‍ ഇപ്പോള്‍ സ്വപ്ന സുരേഷ് നടത്തിയത് നിര്‍ണായക വെളിപ്പെടുത്തലാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കേസില്‍ നിന്ന് പിന്മാറാന്‍ സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് റിപ്പോര്‍ട്ട്. കോടതിയില്‍ മൊഴി നല്‍കുന്നത് തടയാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ആര്‍ക്കു വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സ്വപ്നക്ക് വാഗ്ദാനം ചെയ്ത പണം ആരുടേതാണെന്നും ഇതിന്റെ ശ്രോതസ് എന്താണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന് പ്രാധാന്യമുള്ളതെന്ന് മുന്‍പ് മുഖ്യമന്ത്രി വിശേഷിപ്പിച്ച കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.