ഇന്ന് ലോക രക്തദാന ദിനം. ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍വചനം.
ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. രക്ത ദാനത്തേക്കാൾ വലിയൊരു നന്മയില്ല. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ രക്തം ആവശ്യമാണ്. ഒരു തുള്ളി രക്തം ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളുമാണ് പലപ്പോഴും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാകുന്നത്.
നമ്മുടെ ശരീരത്തിലൂടെ നിരന്തരം പ്രവഹിച്ച് നമ്മുടെ ജീവൻ നിലനിർത്തുന്ന മഹാനദിയാണ് രക്തം. ഈ ഒഴുക്ക് നിലയ്ക്കുമ്പോൾ ജീവിതവും അവസാനിക്കും. ഈ നദിയുടെ നിറമാണ് ചുവപ്പ്. കറുത്ത വർഗക്കാരാകട്ടെ, വെളുത്തവർഗ്ഗക്കാരാകട്ടെ, തവിട്ടുനിറക്കാരാകട്ടെ, എല്ലാവരുടെയും രക്തത്തിന് ചുവപ്പാണ്. നമ്മുടെ ആരോഗ്യ രംഗത്തെ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ രക്തദാനം എന്ന നിസ്വാർത്ഥ സേവനത്തിലൂടെ പ്രതിവർഷം ലക്ഷക്കണക്കിന് ജീവനെയാണ് നാം രക്ഷിക്കാറുള്ളത്.
രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. രക്തം ദാനം ചെയ്യാൻ പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ. രക്ത ദാനത്തേക്കാൾ വലിയൊരു നന്മയില്ലെന്ന് തിരിച്ചറിഞ്ഞ നമുക്കും സഹജീവികളോട് നന്മയുള്ളവരാകാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.