ഗോവയില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്തുപേരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു; അമ്പരന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഗോവയില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്തുപേരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു; അമ്പരന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

പനാജി: ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമ്പൂര്‍ണമായി പാര്‍ട്ടി മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 11 ഇടത്ത് കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഇതില്‍ 10 പേരും ബിജെപിയില്‍ ചേരാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ശേഷമായിരിക്കും ഇവര്‍ പാര്‍ട്ടി വിടുകയെന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായും അവര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമാണെന്നും ബിജെപി നേതൃത്വം പറഞ്ഞു.

എന്നാല്‍ തിടുക്കം വേണ്ടെന്നും ഭാവിയില്‍ കോണ്‍ഗ്രസില്‍ നിന്ന് വരുന്ന എംഎല്‍എമാര്‍ ബാധ്യതയാകുമോയെന്ന സംശയം ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടു കൂടി മാത്രമേ തീരുമാനമെടുക്കൂ.

ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. മിക്ക എംഎല്‍എമാര്‍ക്കും സ്വന്തമായി ഹോട്ടലുകളുണ്ട്. ഇവിടങ്ങളില്‍ സ്ഥിരമായി റെയ്ഡ് നടത്തി തങ്ങളുടെ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. പല സീനിയര്‍ നേതാക്കളും ഇപ്പോള്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജീവമാണെന്ന് ഗോവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.