മൂന്നു ദിവസം കൊണ്ട് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; ഇനി ഹാജരാകേണ്ടത് വെള്ളിയാഴ്ച്ച

മൂന്നു ദിവസം കൊണ്ട് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; ഇനി ഹാജരാകേണ്ടത് വെള്ളിയാഴ്ച്ച

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു ദിവസം കൊണ്ട് ചോദ്യം ചെയ്തത് 30 മണിക്കൂര്‍. മൂന്നാം ദിനം ഒന്‍പത് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

നാളെ ഹാജരാകേണ്ടതില്ല. വെള്ളിയാഴ്ച്ചയാണ് രാഹുലിനോട് ഇനി വരാന്‍ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച്ചത്തെ ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന ഭയം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയറ്റഡ് ജേണല്‍സ്, ഉടമകളായ യങ് ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ രാഹുലിനുള്ള വ്യക്തിപരമായ പങ്കിനെക്കുറിച്ചാണ് ഇഡിയുടെ അന്വേഷണം.

രാഹുലിന്റെ മൊഴി അതത് ദിവസം കടലാസില്‍ ടൈപ് ചെയ്തശേഷം രാഹുല്‍ വായിച്ചുനോക്കി ഒപ്പിട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയാണ് ചെയ്തത്. മൊഴി നല്‍കുന്നതിന്റെ ശബ്ദരേഖയും വീഡിയോയും റെക്കോഡാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്തിനും ഇഡി ഓഫീസിനും പുറത്തുനിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് രാഹുല്‍ ആദ്യമായി ഇഡിക്ക് മുമ്പാകെ ഹാജരായത്. സോണിയാ ഗാന്ധി ജൂണ്‍ 23 ന് ഇഡിക്ക് മുമ്പാകെ ഹാജരാകണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.