ജമാഅത്തെ ഇസ്ലാമിയുടെ 300 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്; നീക്കം കശ്മീരില്‍ ഭീകരവാദം വളര്‍ത്താന്‍ സഹായം നല്‍കുന്നുവെന്ന കണ്ടെത്തലില്‍

ജമാഅത്തെ ഇസ്ലാമിയുടെ 300 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്; നീക്കം കശ്മീരില്‍ ഭീകരവാദം വളര്‍ത്താന്‍ സഹായം നല്‍കുന്നുവെന്ന കണ്ടെത്തലില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന ഭരണകൂടം. താഴ്‌വരയില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന 300 സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തീവ്രവാദത്തിനും വിഘടനവാദത്തിനും പ്രോത്സാഹനം നല്‍കുന്നുവെന്ന കണ്ടെത്തലിലാണ് ഇത്തരത്തിലൊരു തീരുമാനം.

നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹി ആം ട്രസ്റ്റ് നടത്തുന്ന 300 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയാണ് റദ്ദാക്കിയത്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനും 15 ദിവസത്തിനുള്ളില്‍ അടച്ചു പൂട്ടാനുമാണ് ഉത്തരവ്.

ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. തീരുമാനത്തെ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും എതിര്‍ത്തിട്ടുണ്ട്. 1972 ലാണ് ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹി ആം ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

2019 ഫെബ്രുവരിയില്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച ശേഷവും എഫ്എടി പ്രവര്‍ത്തിക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് ഭീകരവാദത്തിന് നേതൃത്വം കൊടുത്തിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.