ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടര്‍ച്ചയായി മൂന്നാം നാളാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാകില്ല.
അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്റെ ഇന്നലെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘര്‍ഷത്തിലേക്കാണ് നയിച്ചത്.
കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി പ്രവര്‍ത്തകരും നേതാക്കളും നിലയുറപ്പിച്ചു. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യല്‍ കമ്മീഷണര്‍ ഡോ. സാഗര്‍ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. എന്നാല്‍ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.