ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 7,624 പേര്‍ രോഗമുക്തി നേടി. 11 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 58,215 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആണ്.
മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലുമാണ് രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും. ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം 4,024 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ 36 ശതമാനമാണ് വര്‍ധന. മുംബൈയിലാണ് സംസ്ഥാനത്ത് കൂടുതല്‍ രോഗികളും. നഗരത്തില്‍ മാത്രം 2,293 പേര്‍ക്കാണ് വൈറസ് ബാധ.
കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 3,419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര്‍ നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. ജില്ലയില്‍ 1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ് (604).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.