നാല് വര്‍ഷത്തിന് ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല; അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

നാല് വര്‍ഷത്തിന് ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല; അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.

ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതികരണം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല, രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിന് ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.



അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നുമാണ് കേന്ദ്രം വ്യക്തമാക്കി. സേനയില്‍ തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് ജോലി സാധ്യതകള്‍ കൂടുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.