വയനാട്ടിലേ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്. 2022 വര്‍ഷത്തെ ആദ്യപാദത്തില്‍ സംസ്ഥാനത്തൊട്ടാകെ ആഭ്യന്തര ടൂറിസത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കോവിഡ് തകര്‍ത്ത ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ ജില്ലകളില്‍ ഒരെണ്ണം വയനാടാണ്.
വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയ വര്‍ഷമാണിത്. വയനാട്ടില്‍ എത്തിയ വിനോദസഞ്ചാരികളിൽ കൂടുതലും ട്രക്കിംഗും ബൈക്ക് ട്രിപ്പും ക്യാമ്പിംഗുമെല്ലാം ഇഷ്ടപ്പെടുന്നവരാണ്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വയനാട്ടിലേയ്ക്ക് എത്തുന്ന ഇതര സംസ്ഥാന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും വയനാട്ടില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ വയനാട്ടിലെ റിസോര്‍ട്ടുകളിലും ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.
എടക്കല്‍ ഗുഹ കാണാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സ്വീകരിച്ച നടപടികള്‍ വിജയകരമായെന്ന വിലയിരുത്തലിലാണ് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26