സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ യാത്രക്കാരെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു; പ്രതി അറസ്റ്റില്‍

സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ യാത്രക്കാരെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു; പ്രതി അറസ്റ്റില്‍

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാരകായുധങ്ങളുമായി യാത്രക്കാരെ ആക്രമിച്ചയാളെ വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സ്വയം വാഹനം ഓടിച്ച് എയര്‍പോര്‍ട്ടിലെത്തിയ പ്രതി ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ എത്തുകയും യാത്രക്കാര്‍ പുറത്തേക്ക് വരുന്ന ഭാഗത്ത് കാത്ത് നിന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് യാത്രക്കാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റോബര്‍ട്ട് റുയേക പറഞ്ഞു.

വിമാനമിറങ്ങി പുറത്തേക്ക് വരികെയായിരുന്ന മൂന്ന് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ശരീരത്തില്‍ മുറിവേറ്റ ഇവരെ വിമാനത്താവളത്തില്‍ വച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോള്‍ യാത്രക്കാര്‍ പ്രീ സെക്യൂരിറ്റി ഏരിയയിലായിരുന്നു. സംഭവം മറ്റ് വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ റസല്‍ മക്കി പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ഒരു കത്തി പൊലീസ് നീക്കം ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമി വിമാന യാത്രക്കാരനാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.