മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിൻ; പരീക്ഷണം വിജയകരമായി പൂര്‍ത്തിയായെന്ന് ഭാരത് ബയോടെക്

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിൻ; പരീക്ഷണം വിജയകരമായി പൂര്‍ത്തിയായെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായെന്ന് ഭാരത് ബയോടെക്. പരീക്ഷണ ഫലം അടുത്തമാസം ഡി.സി.ജി.ഐയ്ക്ക് (ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയ്ക്ക്) കൈമാറുമെന്നും കമ്പനി അറിയിച്ചു.

'വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. പരീക്ഷണ ഫലം ഉടന്‍ ഡി.സി.ജി.ഐയ്ക്ക് സമര്‍പ്പിക്കും. അനുമതി കിട്ടുകയാണെങ്കില്‍ ഇത് ലോകത്തിലെ ആദ്യത്തെ തെളിയിക്കപ്പെട്ട മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന്‍ ആയിരിക്കും' എന്ന് ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായ കൃഷ്ണ എല്ല അറിയിച്ചു.



മൂക്കിലൂടെയുള്ള വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് കഴിഞ്ഞ ജനുവരിയിലാണ് ഡി സി ജി ഐ അനുമതി നല്‍കിയത്. ഈ വാക്സിന് ഒമിക്രോണ്‍ പോലുള്ള പുതിയ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് സൂചന.

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മൂന്നാം ഡോസ് മികച്ച പ്രതിരോധ ശേഷി നല്‍കുമെന്നും ഡോ. കൃഷ്ണ എല്ല അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.