തിരുവനന്തപുരം: ചത്ത മാനിനെ കറിവച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എസ് ഷജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വഴിയില്‍ നിന്ന് ലഭിച്ച ചത്ത മാനിനെ വനപാലകര്‍ കൊണ്ടുപോയി കറിവച്ച് കഴിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഉദ്യോഗസ്ഥര്‍ മാനിനെ സെക്ഷന്‍ ഓഫിസില്‍ എത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.
എന്നാല്‍ ചത്ത മാന്‍ തന്നെയായിരുന്നോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്.പിന്നാലെ റേഞ്ച് ഓഫിസര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. സംഭവം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.