ടെക്‌സസിലെ ട്രക്ക് സ്റ്റോപ്പിൽ വെടിവെയ്പ്പ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ടെക്‌സസിലെ ട്രക്ക് സ്റ്റോപ്പിൽ വെടിവെയ്പ്പ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ടെക്‌സസ്: ടെക്‌സസിലെ ആംഗ്‌ൾട്ടണിന് സമീപമുള്ള ഒരു ട്രക്ക് സ്റ്റോപ്പിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നാലും പതിമൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. എട്ടും ഒൻപതും വയസുള്ള രണ്ടു കുട്ടികളെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. ബ്രസോറിയ കൗണ്ടി ഷെരിഫ് ഓഫീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നവരെ എല്ലാ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ഇപ്പോൾ യാതൊരു ഭീഷണിയുമില്ലെന്ന് അധികൃതർ അറിയിച്ചു.

ഇതുപോലെ രണ്ടു കുട്ടികളെ നഷ്ടപ്പെടുന്നത് വലിയ ദുഖമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഷെരിഫ് ഓഫീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.