ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി ഓഫീസുകളില്‍ കാവല്‍ നില്‍ക്കാനല്ല യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് എന്ന് വിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
അഗ്നിപഥ് പദ്ധതി വഴി സേനയില്‍ പ്രവേശിച്ച ശേഷം വിരമിക്കുന്നവര്‍ക്ക് ബിജെപി ഓഫീസുകളില്‍ സുരക്ഷ ഒരുക്കാന്‍ അവസരം നല്‍കുമെന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ പരാമര്‍ശത്തിന് എതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഓഫീസുകളില്‍ കാവല്‍ നില്‍ക്കാനല്ല രാജ്യത്തെ യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'രാജ്യത്തെ സൈനികരെയും യുവാക്കളെയും ഇത്രയധികം അപമാനിക്കരുത്. ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിക്കാനാണ് നമ്മുടെ യുവാക്കള്‍ രാത്രിയും പകലും കഠിനാധ്വാനം ചെയ്ത് ഫിസിക്കല്‍, എഴുത്തു പരീക്ഷകള്‍ പാസാകുന്നത്. അല്ലാതെ ബിജെപി ഓഫീസുകള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കാനല്ല' എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഓഫീസുകളില്‍ സുരക്ഷയൊരുക്കണമെന്ന അവസ്ഥയുണ്ടായാല്‍ അഗ്‌നിവീരന്‍മാര്‍ക്ക് ആദ്യം പരിഗണന നല്‍കുമെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ പരാമര്‍ശം. രാജ്യത്താകെ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് വിവാദപരാമര്‍ശങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.