ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്ന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ രാജ്യത്ത് 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 524873 പേര് കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തരായവര്‍ 42707900 ആയി. മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലുമാണ് കൂടുതല്‍ രോഗികള്‍. ഡല്‍ഹിയില്‍ ഇന്നലെ 1538 പേര്‍ക്കാണ് രോഗബാധ. മുംബൈയില്‍ നഗരത്തില്‍ മാത്രം 2087 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.