കോവിഡ് മഹാമാരി കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘന. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കാണപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നിൽ സ്കൂളുകൾ അടച്ചതും സാമൂഹിക ഇടപെടലുകൾ കുറഞ്ഞതുമാകാം കാരണമെന്നാണ് വിലയിരുത്തുന്നത്.
മാനസിക ശാരീരിക വികാസത്തിന് സഹായിക്കുന്ന ശീലങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഈ കാലത്ത് തടസം നേരിടുകയുണ്ടായി. ഈ തടസവും ഒറ്റപ്പെടലും ആശങ്കയും ഉത്കണ്ഠയും അനിശ്ചിതാവസ്ഥയും ഒറ്റപ്പെടലുമൊക്കെ ഇക്കൂട്ടരിൽ നിറച്ചുവെന്നും ഇതുമൂലം സ്വഭാവരീതികളിൽ ഉൾപ്പെടെ മാറ്റം വന്നു.
ചില കുട്ടികളിലും കൗമാരക്കാരിലും വീട്ടിൽ തന്നെ തുടർന്നത് കൂടുതൽ മാനസിക സംഘർഷത്തിന് വഴിവച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷത്തിൽ നിന്നുയരുന്ന സമ്മർദങ്ങളും പ്രശ്നങ്ങളുമെല്ലാം അതിന്റെ ആക്കം കൂട്ടിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.