കൊച്ചി: എല്‍പിജി പ്ലാന്റ് മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പുതുവൈപ്പിൽ നടത്തിയ സമരത്തില്‍ കുട്ടികളെ ആയുധമാക്കിയെന്ന് ആരോപിച്ച് അമ്മമാര്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി.
കുഞ്ഞുങ്ങള്‍ അമ്മമാരുടെ കൂടെയല്ലാതെ ആരുടെ കൂടെ പോകണമെന്ന് ചോദിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റേതാണ് വിധി.
സമരത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി കൊച്ചി നഗരത്തിലേക്ക് മാര്‍ച്ച് ചെയ്ത സംഘത്തിലെ ആറ് അമ്മമാര്ക്കെതിരെയാണ് കേസെടുത്തിരുന്നത്. ജുവനൈല്‍ ആക്ട് ലംഘിച്ചെന്നാരോപിച്ച് മുളവുകാട് പോലീസ് ആണ് കേസെടുത്തത്.
2017 ലാണ് സംഭവം. കേസില്‍ വിചാരണ നടക്കവെയാണ് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റു കേസുകള്‍ അതിന്റെ സ്വഭാവമനുസരിച്ച് നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj