നിതി ആയോഗിന്റെ തലപ്പത്ത് മലയാളി: പരമേശ്വരന്‍ അയ്യര്‍ പുതിയ സി.ഇ.ഒ

നിതി ആയോഗിന്റെ തലപ്പത്ത് മലയാളി: പരമേശ്വരന്‍ അയ്യര്‍ പുതിയ സി.ഇ.ഒ

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പുതിയ സിഇഒ ആയി മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നിയമിച്ചു. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പരമേശ്വരന്‍ അയ്യരുടെ നിയമനം.

അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം.  ഉത്തര്‍പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം.

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി തപന്‍ കുമാര്‍ ദേക്കയെ നിയമിക്കാനും കാബിനറ്റിന്റെ അപ്പോയ്‌മെന്റ് കമ്മിറ്റി അനുമതി നല്‍കി. ഹിമാചല്‍ പ്രദേശ് കേഡറിലെ 1988 ബാച്ച്‌ ഉദ്യോഗസ്ഥനാണ് തപന്‍ കുമാര്‍. രണ്ടു വര്‍ഷത്തെ നിയമന കാലയളവില്‍ ജൂണ്‍ 30 ന് ഇദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ ഐബിയുടെ തന്നെ ഓപ്പറേഷന്‍ ഡെസ്‌കിന്റെ തലവനാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.