കുറവിലങ്ങാട് : എസ്എംവൈഎം പാലാ രൂപതയുടെ അർദ്ധവാർഷിക സെനറ്റ് കുറവിലങ്ങാട് ഫൊറോനയുടെയും യൂണിറ്റിന്റെയും അതിഥേയത്വത്തിൽ മുത്തിയമ്മയുടെ സവിധത്തിൽ വെച്ച് നടത്തപ്പെട്ടു.
എസ്എംവൈഎം പാലാ രൂപതയുടെ പ്രസിഡന്റ് ജോസഫ് കിണറ്റുകര യോഗത്തിൽ അധ്യക്ഷത വഹിച്ചു. 'വ്യക്തി താല്പര്യത്തെക്കാൾ ഉപരി സഭയുടെ പൊതുകാര്യങ്ങളിൽ യുവജനങ്ങളുടെ ശ്രദ്ധ ഉണ്ടാവണം' എന്ന സന്ദേശം നൽകി പാലാ രൂപതയുടെ വികാരി ജനറാളും മാർ സ്ലീവ മെഡിസിറ്റി എം.ഡിയുമായ മോൺ. ജോസഫ് കണിയോടിക്കൽ അർദ്ധവാർഷിക സെനറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
യോഗത്തിൽ കുറവിലങ്ങാട് യൂണിറ്റിൽ നിന്നും രൂപതാ ഭാരവാഹികളായിരുന്ന അംഗങ്ങളെ അദരിച്ചു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ, എ.കെ.സി.സി പാലാ രൂപത പ്രസിഡന്റ് എമ്മാനുവേൽ നിധീരി, എസ്എംവൈഎം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അമല റെയ്ച്ചൽ, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക് ഫൊറോന ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫൊറോന പ്രസിഡൻ്റ് സച്ചിൻ ഷാജി, യൂണിറ്റ് പ്രസിഡൻ്റ് സോണി ജോണി എന്നിവർ സംസാരിച്ചു.
പാലാ രൂപതയിലെ 17 ഫോറോനയുടെയും രൂപതയുടെയും ജനറൽ സെക്രട്ടറിമാർ അവരുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിൻ ജോസി, സെക്രട്ടറി ടോണി കവിയിൽ, ജോയിൻ സെക്രട്ടറി നവ്യ ജോൺ, ട്രഷറർ മെറിൻ തോമസ്, കൗൺസിലർമാരായ ലിയ തെരെസ് ബിജു, ലിയോൺസ് സൈ, എസ്എംവൈഎം കൗൺസിലേഴ്സ് സാം സണ്ണി, ഗ്രീഷ്മ ജോയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.