ഓരോ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി; പഞ്ചാബില്‍ ജൂലൈ ഒന്നു മുതല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍

ഓരോ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി; പഞ്ചാബില്‍ ജൂലൈ ഒന്നു മുതല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ ജൂലൈ ഒന്നു മുതല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കവേയാണ് ജനത്തിന് ഏറെ പ്രയോജനകരമായ തീരുമാനം ധനമന്ത്രി ഹര്‍പാല്‍ സിംങ് ചീമ പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തോടെ ആം ആദ്മി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനമായ സൗജന്യ വൈദ്യുതി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്. ഓരോ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് നല്‍കുന്നത്. സൗജന്യ വൈദ്യുതി ഏര്‍പ്പെടുത്താനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി ഭഗവന്ത് മാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളെല്ലാം പിന്തുടരാനാണ് ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇപ്രകാരം ജനതാ ബജറ്റാണ് ഇന്ന് പഞ്ചാബില്‍ അവതരിപ്പിച്ചത്. ഇതിനായി സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൊതു സമൂഹത്തില്‍ നിന്നും 20,384 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടാതെ കടലാസ് രഹിത ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. മുന്‍സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്താല്‍ സംസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കുക, പൊതു ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുക, ആരോഗ്യ-വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങി മൂന്ന് പ്രധാന കാര്യങ്ങള്‍ക്കാണ് ആദ്യ വര്‍ഷത്തെ ഭരണത്തില്‍ ആം ആദ്മി സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നത്.

അതോടൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നാണ് തങ്ങളുടെ പിറവിയെന്നും അഴിമതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.