കുട്ടികളുടെ വാശിയ്ക്ക് മുൻപിൽ മനസ് അലിയുന്നവരാണോ നിങ്ങൾ?; ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കുട്ടികളുടെ വാശിയ്ക്ക് മുൻപിൽ മനസ് അലിയുന്നവരാണോ നിങ്ങൾ?;  ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കുട്ടികളുടെ കളിചിരികളും സ്‌നേഹവുമൊക്കെ വളരെ മനോഹരമാണ്. എന്നിരുന്നാലും രക്ഷാകര്‍തൃത്വം എന്നുപറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും മക്കളുടെ പെരുമാറ്റവും വാശിയും മാതാപിതാക്കള്‍ക്ക് തലവേദന ഉണ്ടാക്കാറുണ്ട്. അവരുടെ മാനസികാവസ്ഥയോ അവര്‍ ചിന്തിക്കുന്ന കാര്യങ്ങളോ മനസിലാക്കാന്‍ അത്ര എളുപ്പമല്ല. എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ അവരെ പഠിപ്പിക്കുകയാണ് വേണ്ടത്.

കൊച്ചുകുട്ടികളുടെ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ ചില സമയങ്ങളില്‍ മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കാറുണ്ട്. കടകളില്‍ കാണുന്ന എന്തെങ്കിലും സാധനങ്ങള്‍ കാണുമ്പോള്‍ അത് വേണമെന്ന് പറഞ്ഞ് വാശിപിടിക്കുന്ന കുട്ടികള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടി അല്ലേ എന്നുകരുതി അവരുടെ ഇഷ്ടങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്.

എന്നാല്‍ വഴക്കുപറഞ്ഞോ പേടിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ മക്കളെ തിരുത്താന്‍ നോക്കുന്നവരുമുണ്ട്. എന്നാല്‍ ഇങ്ങനെയല്ല അവരോട് പെരുമാറേണ്ടത്. എന്തുകൊണ്ടാണ് ഒരു കാര്യം ഇഷ്ടപ്പെടുന്നത് അല്ലെങ്കില്‍ ഇഷ്ടപ്പെടാത്തതെന്ന് കുട്ടികളോട് സ്‌നേഹത്തോടെ ചോദിച്ച്‌ മനസിലാക്കുക. ഉദാഹരണത്തിന് ജങ്ക് ഫുഡിനോടാണ് കുട്ടിക്ക് പ്രിയമെന്ന് കരുതുക. ഇതിന്റെ ദോഷവശങ്ങള്‍ കുട്ടിയെ പറഞ്ഞുമനസിലാക്കുക. പോഷകങ്ങള്‍ വേണ്ടവിധം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്.

തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാതാപിതാക്കള്‍ മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാം നടത്തിക്കൊടുക്കാന്‍ ചിലപ്പോള്‍ കഴിയില്ലെന്നും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. പലപ്പോഴും സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവയക്കേണ്ട അവസ്ഥ ജീവിതത്തിലുണ്ടാകുമെന്നും അവരെ സ്നേഹത്തോടെ പഠിപ്പിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കണം. കുട്ടികൾക്ക് മാതാപിതാക്കളോടുള്ള നല്ല അടുപ്പം അവരെ എന്തും തുറന്നു പറയാൻ പ്രേരിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.