ബൈക്കിടിച്ച് പരിക്കേറ്റ് റോഡരുകില്‍ കിടന്നയാള്‍ക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി

 ബൈക്കിടിച്ച് പരിക്കേറ്റ് റോഡരുകില്‍ കിടന്നയാള്‍ക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി

വണ്ടൂര്‍: വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണു കിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

മണ്ഡലം പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആദ്യ പരിപാടിയായ വണ്ടൂരിലെ പൊതുയോഗത്തിനു ശേഷം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങും വഴിയാണ് സംഭവം. വടപുറം പാലത്തിനിപ്പുറം ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ഒരാള്‍ റോഡില്‍ കിടക്കുന്നത് കണ്ടാണ് രാഹുല്‍ വാഹനം നിര്‍ത്താന്‍ നിര്‍ദേശിച്ചത്. ചെറിയ ചാറ്റല്‍ മഴയില്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു.

തന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. കെ.സി.വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എഐസിസി സെക്രട്ടറി വിശ്വനാഥന്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.