കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനം; വ്യാപക ക്രമക്കേട് നടന്നതായി പരാതി

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനം; വ്യാപക ക്രമക്കേട് നടന്നതായി പരാതി

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി.

അപേക്ഷകരുടെ മറ്റു സര്‍വകലാശാലകളില്‍ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നല്‍കിയതിലും ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണം മുന്‍ വൈസ് ചാന്‍സലര്‍ നിഷേധിച്ചു.

അതേസമയം കോവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങള്‍ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്കും നിവേദനം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.