മോണ്ടെവീഡിയോ (ഉറുഗ്വേ): കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ ജൂലിയെറ്റ് (6) അന്തരിച്ചു. മകളുടെ വിയോഗ വാര്‍ത്ത ലൂണ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്. ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന അസുഖമാണിത്. ഏപ്രിൽ ഒമ്പതിനായിരുന്നു ജുലിറ്റയുടെ മരണം. ദുഃഖത്തിൽ നിന്ന് കുടുംബം മോചിതരാകാതിരുന്നതാണ് മരണ വാർത്ത പുറംലോകം അറിയാൻ വൈകിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന ജൂലിയെറ്റ്. മകളുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 'താനും തന്റെ കുടുംബവും വലിയ വേദനയിൽ ആണെന്നും തന്റെ മകളുടെ ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം' എന്നും ലൂണ പറഞ്ഞു. 'അവസാന ശ്വാസം വരെ അവൾ പോരാടി. അത് താൻ ഒരിക്കലും മറക്കില്ലെന്നും' ലൂണ കുറിച്ചു.
ഇക്കഴിഞ്ഞ ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ചിരുന്ന ആളാണ് ലൂണ. അദ്ദേഹത്തിന്റെ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ലൂണയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.