ബാലുശേരി ആള്‍ക്കൂട്ട ആക്രമണം; എസ്ഡിപിഐ ജില്ലാ നേതാവ് സഫീര്‍ കസ്റ്റഡിയില്‍

ബാലുശേരി ആള്‍ക്കൂട്ട ആക്രമണം; എസ്ഡിപിഐ ജില്ലാ നേതാവ് സഫീര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ എസ്ഡിപിഐ ജില്ലാ നേതാവ് സഫീര്‍ കസ്റ്റഡിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

ഫ്ലക്സ് ബോര്‍‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.

അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് റിമാന്‍ഡിലുള്ളത്.

എസ്‍ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്.

ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.