പാട്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍. വീടിന്റെ ഗോവണിയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ ലാലു പ്രസാദിന്റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ചും രംഗത്തെത്തി. ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ ഫോണില്‍ വിളിച്ച് മോഡി വിവരങ്ങള്‍ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു.
ആവശ്യമെങ്കില്‍ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലേക്ക് അയയ്ക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീല്‍ മോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പടിയില്‍ നിന്ന് വീണ ലാലു പ്രസാദിന്റെ തോളെല്ല് ഒടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.