ചണ്ഡീഗഡ്: അധികാരത്തിലേറി രണ്ട് മാസത്തിനകം ഭഗവന്ത് മാന്‍ സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് കോടിക്കണക്കിന് രൂപ. ആംആദ്മി സര്‍ക്കാര്‍ പരസ്യത്തിന് മാത്രമായി 37.36 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ടിവി ചാനല്‍, റേഡിയോ, ദിനപത്രങ്ങള്‍ എന്നിവയിലൂടെ ജനങ്ങളെ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങളാണ് ഇവയില്‍ കൂടുതലും. പഞ്ചാബിലെ മണിക് ഗോയല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് വിവരവകാശ രേഖവഴി ധൂര്‍ത്ത് പുറത്ത് വിട്ടത്.
പരസ്യങ്ങളില്‍ ഭൂരിഭാഗവും നല്‍കിയിരിക്കുന്നത് സുദര്‍ശന്‍ ന്യൂസിനും, റിപ്പബ്ലിക്ക് ടിവിക്കുമാണ്. അതേസമയം പാര്‍ട്ടി പരസ്യങ്ങളള്‍ നല്‍കിയിരുന്നെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയരുന്നെന്നാണ് പുറത്ത് വരുന്ന വിവരം . ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നേതാക്കള്‍ക്ക് നല്‍കിയത്.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറിയത് മാര്‍ച്ച് 10നാണ് . അടുത്തതായി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ലക്ഷ്യം ഇടുന്നത് ഗുജറാത്താണ്. പരസ്യം നല്‍കിയവയില്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രങ്ങളും, ടിവി ചാനലുകളും ഉള്‍പ്പെടുന്നു. ദിവ്യ ഭാസ്‌കര്‍, കുച്ച്മിത്ര, സന്ദേശ്, പുല്‍ചബ് എന്നിവയാണ് പരസ്യം നല്‍കിയ പത്രങ്ങള്‍.
ചാനലുകളില്‍ പരസ്യം ലഭിച്ചത് ടിവി9 ഗുജറാത്തി, സീ 24 കലക്, സന്ദേശ് ന്യൂസ്, എബിപി അസ്മിത, ന്യൂസ് 18 ഗുജറാത്തി എന്നിവയ്ക്കാണ്. ടിവി, റേഡിയോ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 20.15 കോടി രൂപയാണ്. ദിനപത്രങ്ങള്‍ക്ക് നല്‍കിയത് 17.21 കോടി രൂപയും .
അതേസമയം ഇതൊരു സധാരണ സംഭവമാണെന്നാണ് പിആര്‍ഡി ഡയറക്ടര്‍ സൊനാലി ഗിരി പറയുന്നത്. നിലവില്‍ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ആംആദ്മിസര്‍ക്കാരിനെതിരെയുള്ള ആയുധമായി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.