അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിന് നേരെ വെടിയുതിര്‍ത്ത പ്രതി മാഡിസണിലും കൂട്ടക്കൊല ആലോചിച്ചതായി പൊലീസ്; പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിന് നേരെ വെടിയുതിര്‍ത്ത പ്രതി മാഡിസണിലും കൂട്ടക്കൊല ആലോചിച്ചതായി പൊലീസ്; പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചിക്കാഗോ: ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു നേരെ വെടിവയ്പ്പ് നടത്തിയ പ്രതി വിസ്‌കോണ്‍സിനിലെ മാഡിസണിലും ആക്രമണം നടത്താന്‍ ആലോചിച്ചതായി പൊലീസ്. കുടുതല്‍ ചോദ്യം ചെയ്യലിലാണ് 21 കാരനായ പ്രതി റോബര്‍ട്ട് ഇ. ക്രിമോ മറ്റൊരു വെടിവയപ്പ് നടത്താന്‍ ആലോചന ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇല്ലിനോയിസ് വെടിവയ്പ്പിനെത്തുടര്‍ന്ന് ക്രിമോ വിസ്‌കോണ്‍സിനിലെ മാഡിസണിലേക്കാണ് പോയത്. അവിടെ ഒരു ആക്രമണത്തെക്കുറിച്ച് ആലോചിച്ചതായി പൊലീസ് പറയുന്നു. നാല്, ഏഴ് എന്നീ സംഖ്യകളോട് പ്രതിക്ക് എന്തോ താല്‍പര്യമുണ്ടായിരുന്നു. ജൂലൈ നാലാം തീയതിനാണ് ഇല്ലിനോസില്‍ വെടിവയ്പ്പ് ഉണ്ടായത്. മാഡിസണില്‍ ഏഴാം തീയതി വെടിവയ്പ്പ് നടത്താനാകും പ്രതി ലക്ഷ്യമിട്ടതെന്നും കൗണ്ടി മേജര്‍ ക്രൈം ടാസ്‌ക് ഫോഴ്സ് വക്താവ് ക്രിസ് കോവെല്ലി പറഞ്ഞു.

അതേസമയം, ഹൈലാന്‍ഡ് പാര്‍ക്കില്‍ പരേഡിനിടെ വെടിവയ്പ്പ് നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് കോടതിയില്‍ പ്രതി ഹാജരായത്. കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പടെ ഏഴ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരോള്‍വരെ നിഷേധിക്കാവുന്ന കുറ്റങ്ങളാണിത്. ജൂലൈ 28ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

ജൂലൈ നാലിന് രാവിലെ 10 ന് പരേഡ് നടക്കുന്നതിനിടെ തൊട്ടടുത്ത കെട്ടിടത്തിന് മുകളില്‍ നിന്ന് പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. 30 റൗണ്ടാണ് വെടി ഉതിര്‍ത്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും മുഖത്ത് ചായം തേയ്ക്കുകയും ചെയ്തിരുന്നു. വെടിവച്ച ശേഷം കെട്ടിടത്തിന് താഴെ എത്തിയ പ്രതി പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു നിങ്ങി. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

പിന്നീട് ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി പ്രതിയെ മാഡിസണില്‍ നിന്നും പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമ്പോള്‍ പ്രതിയുടെ കാറില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച തോക്കും 60 വെടിയുണ്ടകളും കണ്ടെത്തി. വെടിയുണ്ടകള്‍ കണ്ടെത്തിയത് വീണ്ടും തോക്ക് ആക്രമണത്തിനുള്ള സൂചനയാകാമെന്നും ക്രിസ് കോവെല്ലി പറഞ്ഞു.



ആക്രമണത്തില്‍ അഞ്ചു പേര്‍ തല്‍ക്ഷണവും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. 39 പേരെ ആംബുലന്‍സിലും മറ്റുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ആഴ്ച്ചകളോളം ആസൂത്രണം നടത്തിയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് വിശ്വസിക്കുന്നു. അപകടകരമായവിധം അക്രമവാസന പ്രകടിപ്പിക്കുന്ന ആളാണ് പ്രതി ക്രിമോ എന്നാണ് പൊലീസ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.