ഉഷാ ജോര്‍ജിന്റെ ശാപം പിണറായിക്ക് ഏറ്റെന്ന് സോഷ്യല്‍ മീഡിയ; ഒരാഴ്ചയ്ക്കകം മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജി

ഉഷാ ജോര്‍ജിന്റെ  ശാപം  പിണറായിക്ക് ഏറ്റെന്ന് സോഷ്യല്‍ മീഡിയ; ഒരാഴ്ചയ്ക്കകം മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജി

കൊച്ചി; മന്ത്രി സജി ചെറിയാന്‍ രാജി വെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷയെപ്പറ്റിയുള്ള ട്രോളുകളാണ്.

'എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും' എന്നായിരുന്നു പി.സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ ഉഷ പിണറായിക്കെതിരെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി.സി ജോര്‍ജിനെ പീഡനക്കേസ് ചുമത്തി അറസ്റ്റ് ചെയ്തപ്പോഴാണ് ഇതിനെല്ലാം പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് രോഷത്തോടെ പറഞ്ഞത്.

ഒരാഴ്ച തികയ്ക്കും മുമ്പ് തന്നെ പിണറായിയുടെ വിശ്വസ്തന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായി. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യത്തെ രാജിയാണ് ഇന്നലെ സംഭവിച്ചത്. 'കൊന്തയുടെ ശക്തി, പി സിയുടെ ഭാര്യയുടെ ശാപം ഫലിച്ചു'... എന്നൊക്കെയുള്ള കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെയും പ്രചരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.