ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ വിറ്റുവരവുള്ള ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വിവോയ്ക്ക് കൂച്ചുവിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംശയാസ്പദമായ സാമ്പത്തിക ക്രയവിക്രയങ്ങളുടെ പേരില്‍ വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടി. വിവോയുടെ 100 ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്.
നികുതി വെട്ടിക്കാന്‍ വിവോ 62,476 കോടി രൂപ കമ്പനി ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തി. കമ്പനി വരുമാനത്തിന്റെ 50 ശതമാനം വിറ്റുവരവാണ് ചൈനയിലേക്ക് കടത്തിയത്. വിവോയുടെ പല സാമ്പത്തിക നീക്കങ്ങളും സംശയാസ്പദമാണെന്നാണ് ഇഡി പറയുന്നത്. വരും ദിവസങ്ങളില്‍ ചൈനീസ് കമ്പനിക്കെതിരേ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.
ജമ്മു കശ്മീരിലെ വിവോയുടെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്ഐആര്‍. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.